Type Here to Get Search Results !

Bottom Ad

ബ്രിട്ടീഷ് വനിതയെ പീഡിപ്പിച്ച നാലു മലയാളികളെ കുവൈത്ത് നാടുകടത്തി

www.evisionnews.in

കുവൈത്ത് സിറ്റി: (www.evisionnews.in)  കുവൈത്തില്‍ ബ്രിട്ടീഷ് വനിതയെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത ആറ് മലയാളികളില്‍ നാല് പേരെ നാട് കടത്തി. കഴിഞ്ഞ രണ്ട് ആഴചയിലേറെയായി പോലീസ് കസ്റ്റഡിയിലായിരുന്ന ഫാറൂഖ്, മധു, അനീഷ് ജോസഫ്, ഷാജി എന്നിവരെയാണ് ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ നിന്ന് നാട്ടിലേക്ക് അയച്ചത്.
പീഡനക്കേസിലെ പ്രതികൊല്ലം സ്വദേശി റഷീദ് ജയിലിലാണ്. കുവൈത്തില്‍ റഷീദിനൊപ്പം മുറിയില്‍ കഴിഞ്ഞിരുന്നവരെയാണ് നാട് കടത്തിയത്. ഈ മാസം ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
അധ്യാപികയായ ബ്രിട്ടീഷ് വനിത മെഹ്ബൂലയില്‍ താമസസ്ഥലത്തിനു സമീപം വളര്‍ത്ത് പൂച്ചയെ തെരഞ്ഞു നടന്ന സമയത്ത് സഹായിക്കാനെന്ന വ്യാജ്യേനെ ഫ്ലാറ്റില്‍ എത്തി പീഡിപ്പിച്ചു എന്നാണ് കേസ്.



Keywords: British girl, four Malayali, Kuwaith, custody, torture, deportation centre, rasheed
Tags

Post a Comment

0 Comments

Top Post Ad

Below Post Ad