മീപ്പുഗിരി: (www.evisionnews.in) മധൂര്‍ പഞ്ചായത്തിലെ മീപ്പുഗിരി-പാറക്കെട്ട്- എസ്.പി ഓഫീസ്- എആര്‍ ക്യാമ്പ് റോഡ് പണി ആരംഭിക്കാതെ കോണ്‍ട്രാക്ടര്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കരാര്‍ ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കരാറുകാരന്‍ ജോലി തുടങ്ങാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ച് ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു ഉപരോധം. ഇതിനെതിരെ സാമൂഹിക സാംസ്‌കാരിക സംഘടനകളായ മസ്ദ ചൂരി, ദുര്‍ഗ ഫ്രണ്ട് മീപ്പുഗിരി, ഹൈനസ് മീപ്പുഗിരി, എകെജി പാറക്കട്ട, ഹീറോ ബ്രദേര്‍സ് കാളിയങ്ങാട് തുടങ്ങിയ സംഘടനകള്‍ കൈകോര്‍ത്തായിരുന്നു ഉപരോധം.
ഉപരോധ സമരം രവി പാറക്കട്ടയുടെ അധ്യക്ഷതയില്‍ ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു. വട്ടേക്കാട് മഹ്മൂദ് സ്വാഗതവും മുത്തലിബ് പാറക്കട്ട നന്ദിയും പറഞ്ഞു. രാജീവന്‍ നമ്പ്യാര്‍, സുബൈര്‍ ചൂരി, അബ്ദുറഹ്മാന്‍ കൊല്ലമ്പാടി, ഷൗക്കത്തലി കാളിയങ്ങാട്, അലി പാര്‍സി, ലോകേഷ് മീപ്പുഗിരി, കമലാക്ഷി, ചന്ദ്രാവതി, ഫൈമ, ആയിഷ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Contractor, Meeppugir, Choori, SP office, A.R Camp, Contractor, Mazda Choori, Durga Friend meeppurgir, highnes, A.KG

Post a Comment
0 Comments