Type Here to Get Search Results !

Bottom Ad

വന്‍ ജനാവലി സാക്ഷി, എം.എ ഉസ്താദിന് നട്ടുവളര്‍ത്തിയ സഅദിയ്യയുടെ ചാരെ അന്ത്യവിശ്രമം

കാസര്‍കോട്: (www.evisionnews.in)  ചൊവ്വാഴ്ച രാത്രി മരണപ്പെട്ട എം.എ ഉസ്താദിന്റെ മയ്യത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഉസ്താദ് വളര്‍ത്തിയ ചാരെ ഖബറടക്കി. ബുധനാഴ്ച 12 മണിയോടെ സഅദിയ്യ ജുമാ മസ്ജിദ് പരിസരത്തായിരുന്നു ഖബറടക്കം.
ലോകംമുട്ടെ വളര്‍ന്നുപന്തലിച്ച ജാമിഅ സഅദിയ്യ അറബിയ്യയുടെ എല്ലാമെല്ലാം എം എ ഉസ്താദായിരുന്നു. കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി മൂന്നര പതിറ്റാുമുമ്പ് ഏല്‍പിച്ച സഅദിയ്യ കോളജിന് ഒരു യൂനിവേഴ്‌സിറ്റി തലത്തിലേക്ക് ഉയര്‍ത്തി ഊണിലും ഉറക്കിലും അതിന് കാവല്‍ നില്‍ക്കുകയായിരുന്നു. എംഎ ഉസ്താദ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും തന്റെ അധ്വാനവും ശേഷിയും ബുദ്ധിയുമെല്ലാം എം എ ഉസ്താദ് സഅദിയ്യക്കായി മാറ്റിവെക്കുകയായിരുന്നു. 
40 ഏക്കറിലധികം സ്ഥലത്ത് നാല്‍പതോളം സ്ഥാപനങ്ങളുമായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സഅദിയ്യയുടെ ഓരോ മണല്‍ത്തരിയിലും എം എ ഉസ്താദിന്റെ പാദം തെളിഞ്ഞിട്ടു്. അവിടുത്തെ വിയര്‍പ്പുകണങ്ങള്‍ ഉറ്റിവീഴാത്ത സ്ഥലങ്ങള്‍ കുറവായിരിക്കും. ഒടുവില്‍ ആ ശരീരം അവസാനമായി ഏറ്റുവാങ്ങാനുള്ള സൗഭാഗ്യവും സഅദിയ്യക്ക് സ്വന്തം.
സഅദിയ്യയില്‍ രാവിലെ എട്ടുമുതല്‍ 11 മണിവരെ പൊതുദര്‍ശനത്തിനുവെച്ചു.
 പണ്ഡിതരുടെ നേതൃത്വത്തില്‍ നിസ്‌കാരം നടന്നു.

evisionnewsw


Keywords: M.A Usthad,Sadiyya, kabr, 

Post a Comment

0 Comments

Top Post Ad

Below Post Ad