കാസര്‍കോട്: (www.evisionnews.in) സുന്നി കൈരളിക്ക് റബീഉല്‍ ആഖിര്‍ വേര്‍പ്പാടിന്റെ മാസമാണ്. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ വഫാത്ത് മാസത്തില്‍ തന്നെയാണ് സമസ്താ നേതാക്കളില്‍ നിന്ന് പ്രമുഖരും വിടപറഞ്ഞത്.
ദീര്‍ഘ കാലം സമസ്ത പ്രസിഡന്റായിരുന്ന റഈസുല്‍ മുഹഖികീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരും നാല് പതിറ്റാണ്ടോളം ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരും വിട പറഞ്ഞത് റബീഉല്‍ ആഖിറില്‍ തന്നെയായിരുന്നു.
ഒരുവര്‍ഷം മുമ്പ് റബീഉല്‍ ആഖിര്‍ ഒന്നിനായിരുന്നു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ വിയോഗമുണ്ടായത്. താജുല്‍ ഉലമയുടെ പിന്‍ഗാമിയായി എത്തിയ നൂറുല്‍ ഉലമ എം എ ഉസ്താദും റബീഉല്‍ ആഖിര്‍ 28നാണ് നമ്മോട് വിടപറഞ്ഞത്.
നല്ലൊരു കാലഘട്ടം സമസ്തയെ മുന്നില്‍ നിന്ന് നയിച്ച സമസ്തയുടെ നാല് പണ്ഡിത ശ്രേഷ്ഠരുടെ വിയോഗവും ഒരേ മാസമായത് അവരുടെ ആത്മീയ ബന്ധത്തിന്റെ സാക്ഷ്യം കൂടിയായി.
Keywords: Scholar, Sunni Kairali, Rabeeul Aqir, Muhyadheen Shaikh, Kanniath Ahmad Musliyar, E.K Shamsul Ulama, Ullal Thangal

Post a Comment
0 Comments