Type Here to Get Search Results !

Bottom Ad

പ്രവീണ്‍ തൊഗാഡിയയ്ക്ക് ബംഗളൂരുവില്‍ പ്രവേശിക്കുന്നതിന് വിലക്ക്

ബംഗളൂരു: (www.evisionnews.in)  വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് ബംഗളൂരുവില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഫെബ്രുവരി 5 മുതല്‍ 10 വരെ ബംഗളൂരുവില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് തൊഗാഡിയയെ കര്‍ണാടക സര്‍ക്കാര്‍ വിലക്കിയിരിക്കുന്നത്.
ഫെബ്രുവരി 8ന് ബംഗളൂരുവില്‍ നടക്കുന്ന വിഎച്ച്പിയുടെ ‘ഹിന്ദു വിരാട് സമവേശ’ കണ്‍വെന്‍ഷനില്‍ തൊഗാഡിയ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പ്രകോപനപരമായ പ്രസംഗം തൊഗാഡിയയുടെ ഭാഗത്തു നിന്നുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിലക്ക്. തൊഗാഡിയയ്‌ക്കെതിരെ നിലനില്‍ക്കുന്ന കേസുകളും വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായി.
ഞായറാഴ്ച നടക്കുന്ന സമ്മേളനത്തിന് ശേഷം വിഎച്ച്പിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ ഘര്‍വാപസി ചടങ്ങുകള്‍ നടത്താനും പദ്ധതിയുണ്ട്. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ ഗുല്‍ബാഗ്രയില്‍ 471 കുടുംബങ്ങളെ ഹിന്ദു മതത്തിലേക്ക് മാറ്റിയെന്ന് വിഎച്ച്പി അവകാശപ്പെട്ടു.

evisionnews


Keywords: Evisionnews.in, Praveen Thogadia, Banglore, February, Gharvapasi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad