കോഴിക്കോട് : (www.evisionnews.in) ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഒ.അബ്ദുള്ള രംഗത്ത്. ജമാഅത്തെ ഇസ്ലാമി തന്നെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയാണെന്ന് ഒ.അബ്ദുള്ള ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയിലെ പടലപ്പിണക്കങ്ങളുടെ പേരില്‍ സംഘടനയില്‍ നിന്നും, മാധ്യമം പത്രത്തില്‍ നിന്നും ഒ.അബ്ദുള്ളയെ പുറത്താക്കിയിരുന്നു. സംഘടനയുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന വാദിറഹ്മ അനാഥാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഒ.അബ്ദുള്ളയെ ക്ഷണിച്ചിരുന്നില്ല. ഓര്‍മ്മക്കുറിപ്പ് എന്ന നിലയില്‍ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് ഒ.അബ്ദുള്ള നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്.
സംഘടനയുടെ ഉടസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ അദ്ധ്വാനത്തിന്റെകൂടി ഫലമായി പടുത്തുയര്‍ത്തിയ വാദിറഹ്മയുടെ ചരിത്രത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഇസ്ലാമിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞാനടക്കമുള്ളവരുടെ പ്രയത്‌ന ഫലമായി നിലവില്‍ വന്ന മാധ്യമം ദിനപത്രത്തിന്റെ 20,25 വാര്‍ഷികങ്ങള്‍ ആഘോഷിച്ചു. പല പുതിയ യൂണിറ്റുകളും തുടങ്ങി. എല്ലാത്തിനോടുമനുബന്ധിച്ച് ഗംഭീരമായ ആഘോഷ പരിപാടികളുണ്ടായി. ഒന്നിലേക്കുപോലും എന്നെ ക്ഷണിച്ചില്ല. തല്‍സംബന്ധമായി ഇറക്കിയ സപ്ലിമെന്റെുകളില്‍ സ്ഥാപനത്തിലെ ഉത്തരവാദിത്തപ്പെട്ട പലരുടെയും ലേഖനങ്ങളുണ്ടായി. സിദ്ദീഖ് ഹസന്‍, ഒ.അബ്ദുറഹ്മാന്‍, ഹംസ അബ്ബാസ് തുടങ്ങി ആരുടെയും ലേഖനത്തില്‍ എന്നെക്കുറിച്ച് പരാമര്‍ശമില്ല. മാധ്യമത്തെ വളര്‍ത്തിയെടുക്കുമ്പോള്‍ ഇവരോടൊപ്പം ഞാനുമുണ്ടായിരുന്നു എന്ന വസ്തുത അറിയാഞ്ഞിട്ടല്ലല്ലോ ജീവനോടെയുള്ള ഈ കുഴിച്ചു മൂടല്‍. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നീതിയുടെ പക്ഷത്ത് എന്തുവില കൊടുത്തും നിലക്കാന്‍ ബാധ്യസ്ഥമായ ഒരേ ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നാണ് ഈ നടപടി. ഇത് നിങ്ങളെ ഇല്ലാതാക്കലാണ്. ജീവനോടെ കുഴിച്ചു മൂടലാണ്. ഒരുത്തന്റെ അതൃപ്തിക്ക് പാത്രമായാല്‍ സംഭവിക്കാന്‍ പോകുന്നത് ഇത്തരം മണ്ണിട്ടു മൂടലാണ് എന്ന താക്കീതാണ് ഇത് നകുന്ന സന്ദേശമെന്നും അദ്ദേഹം പറയുന്നു.
Keywords: Jamath Islami, O.Abdulla, Facebook, silver jubilee,

Post a Comment
0 Comments