മുംബൈ: (www.evisionnews.in) ട്രാഫിക് സിഗ്നല്‍, കമ്പനി, പാന്‍ സിംഗ് തോമര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ അഷ്‌റഫുല്‍ ഹഖ്(45) അന്തരിച്ചു. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥിയായ അഷ്‌റഫുല്‍ ഹഖ് നാടകങ്ങളിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ദേശീയ അവാര്‍ഡ് നേടിയ ചിത്രം ദി ലോസ്റ്റ് ഭേരുപിയ എന്ന ചിത്രത്തിലാണ് അഷ്‌റഫുല്‍ ഹഖ് അവസാനമായി അഭനയിച്ചത്.
രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്ന അഷ്‌റഫുല്‍ ഹഖിന്റെ മരണം വ്യാഴാഴ്ച രാവിലെയാണ് സ്ഥിരീകരിച്ചത്.
Keywords: Traffic signal, company, Pansingh Thomar, actor Ashraful haq

Post a Comment
0 Comments