ന്യൂഡല്‍ഹി: (www.evisionnews.in) പ്രവചനങ്ങളെ കടത്തിവെട്ടിയിരിക്കുകയാണ് ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം. പ്രതിപക്ഷമില്ലാത്ത അവസ്ഥയിലാണ് ഡെല്‍ഹി നിയമസഭ. പ്രതിപക്ഷ സ്ഥാനത്തിരിക്കാന്‍ ഏഴ് സീറ്റെങ്കിലും വേണം. പക്ഷേ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്.
എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ആം ആദ്മിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം പ്രവചിച്ചിരുന്നു. അതിലും വലിയ വിജയമാണ് പാര്‍ട്ടി നേടിയിരിക്കുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, പകല്‍ 12 മണിക്കുള്ള നില അനുസരിച്ച് ആം ആദ്മിക്ക് 67 സീറ്റില്‍ ലീഡുണ്ട്. മുഖ്യഎതിരാളിയായ ബി.ജെ.പി. വെറും 3 സീറ്റില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്തിയിരിക്കുന്നത്. 15 കൊല്ലം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല.
2013 ഡിസംബറില്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ അങ്കംകുറിച്ചപ്പോള്‍ ആം ആദ്മിയുടെ വോട്ട് വിഹിതം 29.64 ശതമാനമായിരുന്നു. എന്നാല്‍ ഇത്തവണ അത് 50 ശതമാനത്തിന് മുകളിലാണ്. എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത് ആം ആദ്മിക്ക് 41 മുതല്‍ 43 ശതമാനം വരെ വോട്ട് ലഭിക്കുമെന്നാണ്. അത് മറികടന്നിരിക്കുകയാണ് പാര്‍ട്ടി.
Keywords: Delhi, opposite, Aam Aadmi Party, Delhi, exit poll,

Post a Comment
0 Comments