കാസര്‍കോട് (www.evisionnews.in); ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിക്കുണ്ടായ അഭിമാന വിജയത്തില്‍ ആനന്ദം പങ്കുവെച്ച് കാസര്‍കോട്ട് ജില്ലയിലെ പ്രവര്‍ത്തകര്‍. ഇന്ദ്രപ്രസ്ഥത്തിലെ നിര്‍ണായക വിജയക്കാഴ്ചകള്‍ പാര്‍ട്ടി അനുഭാവികള്‍ തികഞ്ഞ ആഹ്ലാദത്തോടെയാണ് വിജയത്തെ ഉള്‍ക്കൊണ്ടത്.
ആംആദ്മിയുടെ വിജയമല്ല, ഇത് തിരിച്ചറിവുള്ള ജനങ്ങളുടെ വിജയമാണ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭരണത്തില്‍ മനം മടുത്ത ജനങ്ങള്‍ മാറിചിന്തിച്ചതിന്റെ ഫലമാണ് ഡല്‍ഹിയില്‍ കാണാന്‍ കഴിഞ്ഞതെന്നും ആംആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണങ്കൈ അഭിപ്രായപ്പെട്ടു.

അഴിമതി നിറഞ്ഞ, ജനവിരുദ്ധ ഭരണത്തിനെതിരെ ഉയര്‍ന്ന ജനശബ്ദമാണ് ആംആദ്മിയുടെ ഈ തിളക്കമാര്‍ന്ന വിജയത്തിലൂടെ പ്രതിഫലിക്കുന്നതെന്നും കേരളത്തിലും കാസര്‍കോട്ടും പാര്‍ട്ടിയുടെ അനിഷേധ്യ ചലനം ഉണ്ടാകുമെന്നും അദ്ദേഹം ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു.
അഭിമാന വിജയത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ മധുരവിതരണവും നടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം ചേരും. തുടര്‍ന്ന് മൂന്ന് മണിക്ക് പുതിയ ബസ്റ്റാന്റിനടുത്തെ ഒപ്പു മരച്ചോട്ടില്‍ നിന്നാരംഭിക്കുന്ന പ്രകടനം എംജി റോഡ്, എയര്‍ലെന്‍സ് റോഡ് വഴി കടന്നുപോയി തിരികെ ഒപ്പു മരച്ചോട്ടില്‍ സമാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ആഹ്ലാദ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Keywords: Kasaragod-aam admi-delhi-distrct-polling-winnews-election
Keywords: Kasaragod-aam admi-delhi-distrct-polling-winnews-election

Post a Comment
0 Comments