ന്യൂഡല്‍ഹി: (www.evisionnews.in) ഡല്‍ഹി ആം ആദ്മി പാര്‍ട്ടി തൂത്ത് വാരി. ഇനി അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിന്റെ ഇന്ദ്രപ്രസ്ഥം നിയന്ത്രിക്കുന്നത് സാധാരണക്കാരുടെ നേതാവ് അരവിന്ദ് കെജ്രിവാള്‍. 14ന് രാംലീല മൈതാനിയില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.
അതിശക്തരായ എതിരാളികളെ തന്റെ മനഃശക്തികൊണ്ട് കീഴടക്കിയ കെജ്‌രിവാളിന്റെ മാത്രം ജയമാണ് ഡല്‍ഹിയിലേത്. ശരിക്കും ഐതിഹാസികമായ ജയം. 'എതിരാളികള്‍ തനിക്കെതിരെ കള്ളപ്രചാരണങ്ങള്‍ നടത്തുമ്പോള്‍ താന്‍ അവര്‍ക്കെതിരെ സത്യപ്രചാരണം നടത്തും.' കെജ്രിവാളിന്റെ ഒരു ട്വീറ്റാണിത്. ശരിക്കും ഇതാണ് അദ്ദേഹത്തിന്റെ ബലം.
അതിശക്തരായ എതിരാളികളെ തന്റെ മനഃശക്തികൊണ്ട് കീഴടക്കിയ കെജ്‌രിവാളിന്റെ മാത്രം ജയമാണ് ഡല്‍ഹിയിലേത്. ശരിക്കും ഐതിഹാസികമായ ജയം. 'എതിരാളികള്‍ തനിക്കെതിരെ കള്ളപ്രചാരണങ്ങള്‍ നടത്തുമ്പോള്‍ താന്‍ അവര്‍ക്കെതിരെ സത്യപ്രചാരണം നടത്തും.' കെജ്രിവാളിന്റെ ഒരു ട്വീറ്റാണിത്. ശരിക്കും ഇതാണ് അദ്ദേഹത്തിന്റെ ബലം.
ബിജെപിയും കോണ്‍ഗ്രസ്സും മാറിമാറി ആം ആദ്മി പാര്‍ട്ടിയെ അല്ല കെജ്‌രിവാളിനെയാണ് പ്രചാരണത്തില്‍ മുഴുവന്‍ വിമര്‍ശിച്ചത്. അദ്ദേഹത്തിനെതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ശരിക്കും ഇതാണ് കെജ് രിവാളിന്റെ വ്യക്തിപ്രഭാവം വര്‍ദ്ധിപ്പിച്ചത്.
ഫലമോ, ഡല്‍ഹി 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ്സിനെ 2013ല്‍ ഞെട്ടിച്ചപ്പോള്‍ ഇത്തവണ ശരിക്കും ചൂല് കൊണ്ട് തൂത്തെറിഞ്ഞു കെജ്‌രിവാളിന്റെ സഹായത്തോടെ 'സാധാരണക്കാരുടെ പാര്‍ട്ടി'. അതേസമയം 16 വര്‍ഷത്തിനുശേഷം അധികാരത്തില്‍ തിരികെവരാമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലും അവര്‍ (അദ്ദേഹം) കുപ്പയിലെറിഞ്ഞു.
2013 ഡിസംബറില്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ അങ്കംകുറിച്ച എ.എ.പി.ക്ക് 29.64 ശതമാനമാണ് വോട്ട് വിഹിതമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ അവരുടെ വോട്ട് വിഹിതം 53 ശതമാനമായി. ഇത് ശരിക്കും അതിശയകരമാണ്. എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നത് എ.എ.പി.ക്ക് 41 മുതല്‍ 43 ശതമാനം വരെ വോട്ട് ലഭിക്കുമെന്നാണ്. അതിനെ മറികടന്ന പാര്‍ട്ടിയുടെ ഡല്‍ഹിയിലെ വളര്‍ച്ച അത്യത്ഭുതമാണ്.
കഴിഞ്ഞതവണ 49 ദിവസത്തെ ഭരണം രാജിവെച്ചൊഴിഞ്ഞത് പാര്‍ട്ടിക്ക് വലിയക്ഷീണമുണ്ടാക്കിയിരുന്നു. എന്നാല്‍ അവിടെ നിന്ന് പാര്‍ട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് കെജ്‌രിവാളിന്റെ കഠിനാധ്വാനവും ബിജെപിയുടെ അമിതമായ 'ആത്മവിശ്വാസ'വുമാണ്. ഇത്തവണ എ.എപി വളരെ മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ ബിജെപി അവസാനനിമിഷം പാര്‍ട്ടിക്ക് പുറത്ത് നിന്ന് കൊണ്ടുവന്ന കിരണ്‍ബേദിയെ മുന്നില്‍ നിര്‍ത്തി നടത്തിയ പ്രചാരണം ശരിക്കും വിഫലമായി.
Keywords: Kejrival, BJP, Delhi, Congress, Kiran Bedi, evisionnews.in, RamLeela maidani

Post a Comment
0 Comments