ന്യൂഡല്‍ഹി: (www.evisionnews.in) രാജ്യം ഉറ്റുനോക്കിയ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. എഎപി കേവലഭൂരിപക്ഷം ഉറപ്പിച്ചു.
എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങളെയും കടത്തിവെട്ടുന്ന മുന്നേറ്റമാണ് ആംആദ്മി പാര്‍ട്ടി കാഴ്ചവെച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ മുന്‍നിര്‍ത്തി പ്രചാരണ പരിപാടികള്‍ നടത്തിയിട്ടും കനത്ത പരാജയമാണ് ബിജെപിയെ കാത്തിരിക്കുന്നത്.
വോട്ടെണ്ണല്‍ 8 മണിക്ക് ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ രണ്ട് ബൂത്തുകളില്‍ ഇന്നലെ റീപോളിംഗ് നടന്നു. റെക്കോര്‍ഡ് പോളിംഗ് നടന്ന രാജ്യ തലസ്ഥാനത്ത് 673 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.
keywords:newdelhi-election-aam-admi-party-bjp
Post a Comment
0 Comments