Type Here to Get Search Results !

Bottom Ad

ആം ആദ്മി വിജയം; ഡല്‍ഹിയില്‍ ചൂല്‍ വില കുതിക്കുന്നു

ഡല്‍ഹി: (www.evisionnews.in)  ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചതോടെ സാധാരണക്കാരായ വീട്ടമ്മമ്മാര്‍ക്ക് ഇരിട്ടടിയായി. എ.എ.പി ചിഹ്നമായ ചൂലിന്റെ വില കുത്തനെ ഉയര്‍ന്നു.
പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ആവേശത്തിലായപ്പോള്‍ ചൂലിന് വിലകൂടി എന്നതാണ് സത്യം. പാര്‍ട്ടി ചിഹ്നമായ ചൂല് സ്വന്തമാക്കാന്‍ എല്ലാവരും നെട്ടോട്ടമാണ്. ഡിമാന്റ് കൂടുമ്പോള്‍ സപ്ലൈ കൂടിയില്ലെങ്കില്‍ വിലയും കൂടും. ഇരുപത് മുതല്‍ മുപ്പത്  വരെ ആയിരുന്നു സാധാരണ ഗതിയില്‍ ചൂലിന്റെ വില. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ ഇത് നൂറ് രൂപക്ക് മുകളിലായി എന്നാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ ഇത് 150 രൂപ വരെ ആയിട്ടുണ്ട്.
കടകളില്‍ ചൂലിന് വേണ്ടി ആവശ്യക്കാരുടെ നിരതന്നെയാണെന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും ചൂലുകളെല്ലാം വിറ്റ് തീര്‍ന്നു. ഇതോടെ വിതരണക്കാരെ സമീപിച്ച് കൂടുതല്‍ ചൂലുകള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണത്രെ പല കട ഉടമകളും. എന്തായാലും സാധാരണക്കാര്‍ക്ക് ചിലപ്പോള്‍ ഇതൊരു തിരിച്ചടി ആയിട്ടുണ്ടാകാം. അത്യാവശ്യത്തിന് ഒരു ചൂല് വാങ്ങാന്‍ കൂടുതല്‍ പണം മുടക്കേണ്ടി വരും!

evisionnews


Keywords: Delhi, Chool, Aam Admi Party, price hike
Tags

Post a Comment

0 Comments

Top Post Ad

Below Post Ad