Type Here to Get Search Results !

Bottom Ad

എംഎസ്എഫ് സ്‌ട്രൈവ് സമാപിച്ചു


മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in): വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയത്തില്‍ കല്ലങ്കൈയില്‍ നടത്തിയ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് എംഎസ്എഫ് പ്രതിനിധി സമ്മേളനം 'സ്‌ട്രൈവ് 2015' സമാപിച്ചു. ബെദ്രഡുക്കയിലെ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തണമെന്നും കെട്ടിടത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അന്‍സാഫ് കുന്നില്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നേതാക്കളായ എ.എ ജലീല്‍, മൂസാബി ചെര്‍ക്കള, പി.എം മുനീര്‍ഹാജി കമ്പാര്‍, കെ.ബി കുഞ്ഞാമു, ഉസ്മാന്‍ കല്ലങ്കൈ, സലീം അക്കരെ, മുജീബ് കമ്പാര്‍, എം.എസ്.എഫ് നേതാക്കളായ ഹാഷിം ബംബ്രാണി, സി.ഐ.എ. ഹമീദ്, നവാസ് കുഞ്ചാര്‍, അഷ്ഫാഖ് തുരുത്തി, അസറുദ്ദീന്‍ എതിര്‍ത്തോട്, ആബിദ് കുന്നില്‍, റഹീസ് ചായിത്തോട്ടം, സാക്കിര്‍ കല്ലങ്കൈ, തഹ്‌സീന്‍ ചൗക്കി, അല്‍ത്താഫ് ചൗക്കി, അസീസ് കല്ലങ്കൈ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ യൂത്ത് ലീഗ് ജില്ലാ സമിതി അംഗം എം.എ. നജീബ്, ഹാഷിം അരിയില്‍, ഇബ്രാഹിം പള്ളങ്കോട് എന്നിവര്‍ ക്ലാസെടുത്തു.


Keywords: Kasaragod-mogral-msf-inauguration-na nellikkunnu-straive-end

Post a Comment

0 Comments

Top Post Ad

Below Post Ad