കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഗവ. കോളേജ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അബ്ദുറബ്ബ് നിര്‍വ്വഹിക്കും. എന്‍എ നെല്ലിക്കുന്ന എംഎല്‍എ അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ കോളജ് സെമിനാര്‍ ഹാളും മന്ത്രി ഉദ്ഘാടനം ചെയ്യും. സ്‌റ്റോക്ക് റൂം മുന്‍മന്ത്രി സിടി അഹമ്മദലിയും റഫറന്‍സ് വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ശ്യാമളാ ദേവിയും ഉദ്ഘാടനം ചെയ്യും. കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടിഇ അബ്ദുളള റീഡിങ്ങ് റൂം ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ സംബന്ധിക്കും.
1.80 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്്. 1957 ല്‍ കാസര്‍കോട് ഗവ. കോളേജ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയായിരുന്നു ഉദ്ഘാടനം ചെയ്തത്. നാക് അക്രഡിറ്റേഷനുളള എ ഗ്രേഡ് കലാലയമാണ്. പതിനാല് ബിരുദകോഴ്‌സുകളും ഏഴ് ബിരുദാനന്തര ബിരുദ കോഴ്‌സുകളും അഞ്ച് ഗവേഷണ വിഭാഗവും ഉള്‍പ്പെടുന്ന കാസര്‍കോട് ഗവ.കോളേജ്, മികവിന്റെ കേന്ദ്രമാകാനുളള തയാറെടുപ്പിലാണ്.
Keywords: Kasaragod-library-inauguration-february-college-kasaragod-vidyanagar-pk abdurrabb-monister-president

Post a Comment
0 Comments