കാസര്‍കോട്: (www.evisionnews.in) ഇറങ്ങും മുമ്പെ റിലയന്‍സിന്റേയും നാസ്‌കോമിന്റേയുമടക്കം നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ അസുര ഗെയിമിന്റെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത് കാസര്‍കോട് സ്വദേശിയും ഗെയിം ഡിസനറുമായ സൈനുദ്ദീന്‍ ഫഹദ്. പുരാണകഥയുടെ അടിസ്ഥാനമാക്കി ഹൈദരാബാദിലെ ഒഗ്രേ ഹെഡ് സ്റ്റുഡിയോവിലാണ് ഗെയിമിന്റെ നിര്‍മ്മാണം നടന്നത്.
കീഴടക്കാന്‍ വരുന്ന അസുരന്മാരെ പ്രതിരോധിക്കുന്ന ദേവന്മാരുടെ കഥയാണ് ഗെയിമിന്റെ ഉള്ളടക്കം. ലണ്ടന്‍, ആസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിദഗ്ധരുമായി ചര്‍ച്ച നടത്തിയാണ് ഗെയിമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സൈനുദ്ദീന് പൂര്‍ണ്ണ പിന്തുണയുമായി ചെന്നൈ, ഡല്‍ഹി സ്വദേശികളായ നീരജ് കുമാര്‍ ഔഭിക് നാഥുമുണ്ട്. കാസര്‍കോട് റോയല്‍ സില്‍ക്‌സിന്റെ സ്ഥാപകനായ സൈനുദ്ദീന്റെ പേരമകനാണ്
Keywords: Asura, Award, Kasaragod, Zainudheen fahad, Game designor, Chennai, Delhi, Neeraj Kumar, Aubhik nath, Royal Silks owner
Post a Comment
0 Comments