മഞ്ചേശ്വരം (www.evisionnews.in): വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം നഗ്നനാക്കി ഫോട്ടോയെടുത്തുവെന്ന കേസില്‍ സഹോദരങ്ങളായ മൂന്നുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം കുന്നില്‍ സ്വദേശികളായ ജാഫര്‍(28), അന്‍സാര്‍(22), ഫാറൂഖ് (19) എന്നിവരാണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹോദരനായ മുക്താബിനെ തിരയുന്നതായി പോലീസ് പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് മംഗലാപുരത്തെ വിദ്യാര്‍ത്ഥിയായ ഉസ്മാന്‍ ഇജാസി (17) നെ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉസ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിക്കുകയും നഗ്നനാക്കി ഫോട്ടോയെടുക്കുകയും ചെയ്തതിനാണ് കേസ്.
Keywords: Kasaragod-manjeswer-arrest-nack-car-police-kidnap-student

Post a Comment
0 Comments