കാഞ്ഞങ്ങാട് (www.evisionnews.in): ഭാരത സംസ്‌കാരത്തിന് നിരക്കാത്ത സമര മാര്‍ഗ്ഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കരുതെന്നും ആഭാസകരമായ അത്തരം സമരങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ മൗനം ദീക്ഷിക്കുന്നത് വെടിയണമെന്ന് രണ്ട് ദിവസങ്ങളിലായി കോട്ടച്ചേരിയില്‍ നടന്ന എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ചുംബന സമരങ്ങള്‍ നമ്മള്‍ കാത്തുസൂക്ഷിച്ച സംസ്‌കാരത്തിന് ക്ഷതമേല്‍പ്പിച്ചു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ന്യായമായ സമരങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ.
പഠിപ്പുമുടക്ക് സമരം നിര്‍ത്തലാക്കാന്‍ ചില വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് ചര്‍ച്ച നടത്തുമ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ അതിനെതിരെ ശബ്ദിച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എം.എസ്.എഫ് വിമോചന കാലയളവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ അവരുടെ ഇംഗിതത്തിന് ഉപയോഗിച്ചപ്പോള്‍ എം.എസ്.എഫിനെ സമര രംഗത്തിറക്കാന്‍ മുസ്ലിം ലീഗ് തയ്യാറായിരുന്നില്ല. കഴിഞ്ഞ കാലങ്ങളില്‍ കലാലയങ്ങളില്‍ പകര്‍ന്ന് കൊടുത്ത നന്‍മയാണ് ഇന്നു എം.എസ.എഫിനെ മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കിയതെന്ന് സമ്മേളനം വിലയിരുത്തി.
പ്രസിഡന്റ് ഇക്ബാല്‍ വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സാദിഖുല്‍ അമീന്‍ ബല്ലാകടപ്പുറം, ജാഫര്‍ കല്ലന്‍ചിറ, റംഷീദ് നമ്പ്യാര്‍കൊച്ചി, യാസീന്‍ കള്ളാര്‍, ജബ്ബാര്‍ ചിത്താരി, റമീസ് ആറങ്ങാടി, ഇര്‍ഷാദ് കല്ലൂരാവി, നിസാം തെക്കേപ്പുറം, ഇര്‍ഷാദ് ചിത്താരി, സഈദ് കൊത്തിക്കാല്‍, ത്വയ്യിബ് ബല്ലാകടപ്പുറം, സഫ്‌വാന്‍ മാണിക്കോത്ത്, ജൗഹര്‍ ബളാല്‍, സിയാദ് പരപ്പ, സഈദ് അടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.
Keyworsds: Kasaragod-knhd-msf-rally-student-samaram

Post a Comment
0 Comments