Type Here to Get Search Results !

Bottom Ad

കലോത്സവം വിവാദങ്ങളുടെ വേദിയാവരുത് -എംഎസ്എഫ്

www.evisionnews.in

മേല്‍പ്പറമ്പ് (www.evisionnews.in): കലോത്സവ വേദികള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ മാറ്റുരക്കാനുള്ളതാണ്. സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഏഷ്യയില്‍ തന്നെ പേര്‌കേട്ട സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ കളങ്കിതമാക്കിയത് അപലപനീയമാണ്. കലോത്സവ വേദികള്‍ സുതാര്യമാക്കി വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള വേദിയാക്കി മാറ്റുകയും ബാഹ്യ ഇടപെടലുകളില്‍ നിന്ന് കലോത്സവ വേദിയെ സംരക്ഷിക്കണമെന്നും വിവാദങ്ങളുടെ വേദിയാക്കി മാറ്റരുതെന്നും എംഎസ്എഫ് ചെമ്മനാട് പഞ്ചായത്ത് കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. 

പ്രസിഡന്റ് നവാസ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര റസാഖ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റൗഫ് ബായിക്കര മുഖ്യപ്രഭാഷണം നടത്തി. കെ.ടി നിയാസ്, മുംതസിര്‍ തങ്ങള്‍, മൊയ്തീന്‍ കോളിയടുക്കം, മുസ്തഫ മച്ചിനടുക്കം, സുല്‍ത്താന്‍ ഒറവങ്കര പ്രസംഗിച്ചു. ഫൈസല്‍ പള്ളിപ്പുറം സ്വാഗതവും മുഹമ്മദ് ആഷിഖ് കീഴൂര്‍ നന്ദിയും പറഞ്ഞു. എം.എസ്.എഫ് മണ്ഡലം ജന.സെക്രട്ടറി നഷാത്ത് പരവനടുക്കം റിട്ടേണിംഗ് ഓഫീസറായിരുന്നു. 

ഭാരവാഹികള്‍: സുല്‍ത്താന്‍ ഒറവങ്കര (പ്രസിഡന്റ്), ഹാഷിം പരവനടുക്കം, ഷര്‍ഫീസ് ദേളി, ഷബീര്‍ ചെമ്പരിക്ക (വൈസ് പ്രസിഡന്റ്), മുഹമ്മദ് ആഷിഖ് കീഴൂര്‍ (ജന.സെക്രട്ടറി), അര്‍ഷാദ് കോളിയടുക്കം, സഫ്‌വാന്‍ മങ്ങാടന്‍, മദനി കൂവത്തൊട്ടി (ജോ.സെക്രട്ടറി), ജൗഹര്‍ ദേളി (ട്രഷറര്‍).

Keywords: Kasaragod-msf-youth-festival-counmcil-meet




Post a Comment

0 Comments

Top Post Ad

Below Post Ad