Type Here to Get Search Results !

Bottom Ad

ബാലകൃഷ്ണന്‍ വധക്കേസിലെ പ്രതിക്ക് കര്‍ണ്ണാടകയിലും ഭാര്യയും മക്കളുമുള്ളതായി വിവരം

രാജപുരം (www.evisionnews.in): റാണിപുരം പന്തിക്കാല്‍ കൂളിയാര്‍ കൊച്ചിവീട്ടിലെ ബാലകൃഷ്ണനെ(37) കഴുത്തില്‍ കയറുമുറുക്കി കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന ജാര്‍ഖണ്ഡ് സ്വദേശി ശിവക്ക് കര്‍ണ്ണാടകയിലും ഭാര്യയും മക്കളുമുള്ളതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

 റാണിപുരത്ത് നിലവില്‍ ശിവക്ക് ഭാര്യയുണ്ടെങ്കിലും അതിനു മുമ്പ് തന്നെ കര്‍ണ്ണാടകയില്‍ മറ്റൊരു ഭാര്യയുമുണ്ടെന്ന് പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് വ്യക്തമായത്. ജാര്‍ഖണ്ഡില്‍ നിന്ന് ജോലിതേടി ശിവ ആദ്യമെത്തിയത് കര്‍ണ്ണാടകയിലാണ്. അവിടെ ഒരു യുവതിയെ വിവാഹം ചെയ്ത് കടുംബ സമേതം താമസിച്ചുവരുന്നതിനിടെ ശിവ നാട് വിട്ട് റാണിപുരത്തെത്തുകയായിരുന്നു.

ബാലകൃഷ്ണന്റെ ബന്ധുവായ യുവതിയെ വിവാഹം ചെയ്ത് ഇവിടെതന്നെ താമസിച്ചുവരുന്നതിനിടയിലാണ് ശിവ കുടിവെള്ള പ്രശ്‌നത്തെ ചൊല്ലി ബാലകൃഷ്ണനുമായി വൈരാഗ്യത്തിലായത്. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.


Keywords: Kasaragod-rajapuram-murdercase-wife-balakrishnan

Post a Comment

0 Comments

Top Post Ad

Below Post Ad