Type Here to Get Search Results !

Bottom Ad

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ധര്‍ണ്ണ മാര്‍ച്ച് 2ന്

കാസര്‍കോട് (www.evisionnews.in): കാര്‍ഷിക മേഖലയിലെ വൈദ്യുത ചാര്‍ജ് അന്യായമായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ വൈദ്യുതി ഓഫീസിനു മുന്നില്‍ മാര്‍ച്ച് 2ന് ധര്‍ണ്ണ നടത്തും. 

നാണ്യവിളകളുടെ കാര്‍ഷീകാവശ്യത്തിന് വൈദ്യുതി താരീഫ് വ്യവസായിക താരീഫായി മാറ്റിയിരിക്കുകയാണ്. ഇതു വഴി ഭീമമായ വൈദ്യുതി ചാര്‍ജാണ് കര്‍ഷകന്‍ അടക്കേണ്ടത്. തെങ്ങ്, കവുങ്ങ്, റബ്ബര്‍, കാപ്പി, ഏലം തുടങ്ങിയ കൃഷികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച വൈദ്യുതി ചാര്‍ജ് സൗജന്യമാണ് ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. 100 യൂണിറ്റിന് 139 രൂപ ഉണ്ടായിരുന്നത് 784 രുപയായി വര്‍ധിപ്പിച്ചു. ഈ ചാര്‍ജ് വര്‍ധന കര്‍ഷകര്‍ക്ക് താങ്ങാനാകില്ല. 

കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് ജനാര്‍ദനന്റെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു, എവി കോമന്‍ നമ്പ്യാര്‍, വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod-farmers-association-dharna-march-electricity

Post a Comment

0 Comments

Top Post Ad

Below Post Ad