Type Here to Get Search Results !

Bottom Ad

എംഎസ്എഫ് ഉദുമ മണ്ഡലം നവാഗത റാലി 28ന് മേല്‍പ്പറമ്പില്‍

www.evisionnews.in

ബോവിക്കാനം (www.evisionnews.in): വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയവുമായി എം.എസ്.എഫ് ഉദുമ മണ്ഡലം നവാഗത റാലി 28ന് മേല്‍പ്പറമ്പില്‍ നടത്താന്‍ ബോവിക്കാനം ലീഗ് ഓഫീസില്‍ ചേര്‍ന്ന മണ്ഡലം എം.എസ്.എഫ് കവെന്‍ഷന്‍ തീരുമാനിച്ചു. 

മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് ഖാദര്‍ ആലൂര്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി കരീം കുണിയ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്ര'റിയായി തിരഞ്ഞെടുക്കപ്പെട്ട ഉസാം പള്ളങ്കോടിന് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം റൗഫ് ബാവിക്കര നല്‍കി. 

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി, മണ്ഡലം സെക്രട്ടറി നശാത്ത് പരവനടുക്കം, ഇബ്രാഹിം പള്ളങ്കോട്, മുസ്തഫ മച്ചിനടുക്കം, മൊയ്തീന്‍ കോളിയടുക്കം, ഇല്യാസ് കുറ്റിക്കോല്‍, നവാസ് ചെമ്പരിക്ക, ഹാഷിം കല്ലുവളപ്പില്‍, സുല്‍ത്താന്‍ ഒരവങ്കര, ആഷിഖ് കീഴൂര്‍, അജ്മല്‍ മുളിയാര്‍, സവാദ് പള്ളങ്കോട്, ഉനൈസ് മൈനാടി, അസ്‌ലം കൊറ്റുമ്പ, ഷക്കീല്‍ എ.ബി, സിറാജുദ്ദീന്‍. ബി.കെ, മഹ്‌റൂഫ് ബി.കെ, മുഹമ്മദ് ഷഹീന്‍, അനസ്.കെ.എ പ്രസംഗിച്ചു.


Keywords: Kasaragod-msf-navagatharally-award-roufbavikkara

Post a Comment

0 Comments

Top Post Ad

Below Post Ad