കാസര്‍കോട് (www.evisionnews.in): കരിന്തളം തലയടുക്കത്ത് കെസിസിപി നടത്തുന്ന ലാറ്ററേറ്റ് ഖനനം അവസാനിപ്പിക്കണമെന്നും തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സര്‍വകക്ഷി ജനകീയ സമിതി നേതൃത്വത്തില്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തര യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും ഇരുവരോടും അഭ്യര്‍ഥിച്ചു. ഒരു മാസമായി തുടരുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. സമരക്കാര്‍ ഉയിക്കുന്ന വിഷയങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ തയാറാകണം. ഇതിന് സമരസമിതി നേതാക്കളെയും കെസിസിപി പ്രതിനിധികളെയും വിളിച്ച് ചര്‍ച്ച നടത്തണം. വ്യവസായ മന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
Keywords: Kasaragod-laterate-struggle-kpcc-employee-karinthalam-khananam

Post a Comment
0 Comments