Type Here to Get Search Results !

Bottom Ad

വര്‍ഗീയ കേസുകളില്‍ ഉള്‍പെട്ടവരെ കാപ്പ കേസില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി

കാസര്‍കോട് (www.evisionnews.in): വര്‍ഗീയ കേസുകളില്‍ ഉള്‍പെട്ടവരെ കാപ്പ കേസില്‍ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് നടപടി തുടങ്ങി. വര്‍ഗീയ കേസുകളില്‍ ഉള്‍പെട്ടവരുടെ പഴയ കേസുകള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും ഇവരെ കാപ്പ കേസില്‍ ഉള്‍പെടുത്തുകയെന്ന് പോലീസ് സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം സൈനുല്‍ ആബിദീന്‍ കൊലക്കേസിലെ പ്രതി അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ കാപ്പ കേസില്‍ അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമാണ്. വര്‍ഗീയ കേസുകളില്‍ ഉള്‍പെട്ടവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തികള്‍ കൂടി നിരീക്ഷിച്ച ശേഷമായിരിക്കും കാപ്പ കേസില്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ക്ക് റിപോര്‍ട്ട് ചെയ്യുകയെന്ന് പോലീസ് കേന്ദ്രങ്ങള്‍ സൂചന നല്‍കി.

മൂന്നും അതിലധികവും കേസുകളില്‍ ഉള്‍പെട്ടവരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രമാണ് തുടക്കത്തില്‍ പോലീസ് നടപടി സ്വീകരിക്കുകയെങ്കിലും തുടര്‍ന്ന് മറ്റ് പോലീസ് സ്‌റ്റേഷനുകളിലും വര്‍ഗീയ കേസുകളില്‍ ഉള്‍പെട്ടവരെ കാപ്പ കേസില്‍ കരുതല്‍ തടങ്കലില്‍ വെക്കാനാണ് പോലീസിന്റെ തീരുമാനം.

ജനജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്ന ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസ് ആലോചിക്കുന്നത്. വര്‍ഗീയ കേസുകളില്‍ ഉള്‍പെട്ടവര്‍ക്കെതിരെയാണ് ആദ്യം കാപ്പ നിയമപ്രകാരം നടപടി സ്വീകരിക്കുന്നത്. പിന്നീട് മറ്റു കേസുകളില്‍ ഉള്‍പെട്ടവര്‍ക്കെതിരെയും നടപടിയുണ്ടാകും.


Keywords: Kasaragod-communal-case-police-kappa-news-criminal-police-station


Post a Comment

0 Comments

Top Post Ad

Below Post Ad