Type Here to Get Search Results !

Bottom Ad

ഐ.പി.എല്‍ താരലേലം: യുവരാജ് സിങിന് റെക്കോഡ് വില

ബാംഗ്ലൂര്‍: (www.evisionnews.in) ഐ.പി.എൽ താരലേലത്തിൽ യുവരാജ് സിങ്ങിനെ 16 കോടിക്ക് (2.65 മില്യൻ ഡോളർ) ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി. ശ്രീലങ്കൻ ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസിനെയും ഏഴരക്കോടി രൂപക്ക് (1.2 മില്യൻ ഡോളർ) ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി. മുരളി വിജയിനെ 3 കോടിക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. കെവിൻ പീറ്റേഴ്സനെ രണ്ടു കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് വാങ്ങിച്ചു. ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസിനെയും 60 ലക്ഷത്തിന് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയെയു, ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻമാരായ സംഗക്കാരയെയും, മഹേല ജയവർധനെയുയം ആരും ലേലംകൊണ്ടില്ല.

evisionnews


Keywords: IPL, auction, Youvaraj Singh, Banglore, Dare Devils, Shreelankan Captain
Tags

Post a Comment

0 Comments

Top Post Ad

Below Post Ad