കാസര്‍കോട് :(www.evisionnews.in)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം ബദിയടുക്കയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ട് ടെണ്ടര്‍ ക്ഷണിക്കുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍. എ നെല്ലിക്കുന്ന് എംഎല്‍എ, മെഡിക്കല്‍ കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. പി. ജി. ആര്‍ പിളള, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എച്ച് മുഹമ്മദ് ഉസ്മാന്‍ എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന് 388 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടത്തില്‍ 151 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കാന്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6845 ലക്ഷം രൂപയുടെ ടെണ്ടര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27ന് ക്ഷണിച്ചിരുന്നു. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് കാസര്‍കോട് വികസന പാക്കേജില്‍ പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പദ്ധതിയിലുള്‍പ്പെടുത്തിയ പ്രവര്‍ത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിക്കാനാണ് ഇന്നലെ (വെള്ളി) ചേര്‍ന്ന യോഗം തീരുമാനിച്ചത്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് ആദ്യഘട്ടത്തില്‍ 29.4 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. ഇതില്‍ 25 കോടി രൂപ പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയാണ് അനുവദിച്ചത്. ബാക്കി തുക സര്‍ക്കാര്‍ വിഹിതമായി ലഭിക്കും. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനുളള ഭരണാനുമതിയും സാങ്കേതികാനുമതിയും ഇതിനകം ലഭിച്ചിട്ടുണ്ട് . യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.സി വിമല്‍രാജ്, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ. കുഞ്ഞമ്പു നായര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ സുജ മത്തായി, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.നാരായണ നായ്ക് , ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ഡോ. പി.കെ ജയശ്രീ, മെഡിക്കല്‍ കോളേജ് സീനിയര്‍ കണ്‍സള്‍ട്ടന്റ് എം.എസ് ഷാലിമാര്‍, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസര്‍ പി.ബി സിന്ധു,അസി. ടൗണ്‍ പ്ലാനര്‍ എസ്. നിതിന്‍ കുമാര്‍, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ എ. പ്രഭാകരന്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. ഗിരീഷ്‌കുമാര്‍, പൊതുമരാമത്ത്(റോഡ്‌സ്) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ , കേരള വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords : kasargod-government-medical-college-building-tender

Post a Comment
0 Comments