കാസര്‍കോട് :(www.evisionews.in)കൊച്ചിയില്‍ നിന്നും കാസര്‍കോട്ടേക്ക് കോടികളുടെ കൊക്കെയിന്‍ കടത്തിയതായി സൂചന.ജില്ലയിലെ രണ്ട് രഹസ്യകേന്ദ്രങ്ങളിലാണ് കൊക്കെയിന്‍ അടക്കമുളളമയക്കുമരുന്നുകള്‍ സംഭരിച്ചിരിക്കുന്നത്.ഇതുസംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.
പളളിക്കരയിലെയും മഞ്ചേശ്വരത്തേയും രഹസ്യകേന്ദ്രകളില്‍ നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കൊക്കെയിന്‍ അടക്കമുളള മയക്കുമരുന്നുകളും കഞ്ചാവും വിതരണത്തിന് കൊണ്ടുപോകുന്ന ഇടനിലക്കാര്‍ സജിവമാണ്.കൊച്ചിയില്‍ കൊക്കയിനുമായിപിടിയിലായ പ്രമുഖര്‍ അടക്കമുളളവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ലഹരി വിപണനത്തിന്റെ കാസര്‍കോടന്‍ ബന്ധെത്തക്കുറിച്ച് ചില സൂചനകള്‍ നല്‍കിയതായാണ് വിവരം.ഈ സാഹചര്യത്തില്‍ കാസര്‍കോട്ടെ മാഫിയകളെ കേന്ദീകരിച്ച് അന്വേഷണം ശക്തമാണ്.ജില്ലയിലെ കോളേജ് ക്യാമ്പസുകളിലും സ്‌കൂളുകളിലും സമീപകാലത്തായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുകിയതിന് കാരണം ഇത്തരംമാഫിയകളുടെ സ്വാധീനമാണ്.
keywords : kochin-kasaragod-kokain-bring

Post a Comment
0 Comments