Type Here to Get Search Results !

Bottom Ad

സെന്‍ട്രല്‍ ജയിലിലെ തടവുകാരെ തെങ്ങുകയറ്റവും പാചകവും പഠിപ്പിക്കുന്നു


കണ്ണൂര്‍: (www.evisionnews.in)  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പാചകവും തെങ്ങുകയറ്റവും അടക്കം ഏഴ് തൊഴിലുകളില്‍ പരിശീലനം നല്‍കുന്നു.
ശിക്ഷകഴിഞ്ഞ് നാട്ടിലേക്ക് പോയാലും ഉപജീവനത്തിന് മാര്‍ഗമുണ്ടാക്കാന്‍ ശിക്ഷാകാലത്തുതന്നെ പരിശീലനം നല്‍കണമെന്ന് ഡി.ജി.പി.യുടെ നിര്‍ദേശമുണ്ടായിരുന്നു.
ഒട്ടേറെ തൊഴിലുകളില്‍ നേരത്തേ പരിശീലനം സംഘടിപ്പിച്ചിരുന്നെങ്കിലും എല്ലാവിഭാഗം തടവുകാര്‍ക്കും പറ്റുന്ന വിധത്തില്‍ വൈവിധ്യമേറിയ തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നത് ഇതാദ്യമായാണ്.
തെങ്ങുകയറ്റം, പാചകം, കൂടാതെ പ്ലംബിങ്, ഡ്രൈവിങ്, ബ്യൂട്ടീഷ്യന്‍ കോഴ്‌സ്, കമ്പ്യൂട്ടര്‍ പരിശീലനം, പശുവളര്‍ത്തല്‍ എന്നീ വിഭാഗങ്ങളിലാണ് പരിശീലനം തുടങ്ങുന്നത്.കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് പരിശീലനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജയിലധികൃതര്‍.
യന്ത്രം ഉപയോഗിച്ചുള്ള തെങ്ങുകയറ്റം,സദ്യ ഒരുക്കുന്നതടക്കമുള്ള പാചക പരിശീലനം, മുടിവെട്ടുന്നതടക്കമുള്ള ബ്യൂട്ടീഷ്യന്‍ പരിശീലനം എന്നിവയാണ് നല്‍കുകയെന്ന് ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ പറഞ്ഞു. 25 ലക്ഷത്തിലേറെ രൂപ ഇതിനായി ജയില്‍ വകുപ്പ് നീക്കിവെച്ചിട്ടുണ്ട്.
ജയിലിനകത്ത് ദിവസം 300-ഓളം തേങ്ങ പാചകാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ചകിരി അടുപ്പുകത്തിക്കാനും മറ്റും ഉപയോഗിക്കാറാണ് പതിവ്. കയര്‍ ബോര്‍ഡിന്റെ സഹകരണത്തോടെ ചൂടി, ചൂടിപ്പായ തുടങ്ങിയ ഉത്പന്നങ്ങളുണ്ടാക്കാനുള്ള പദ്ധതിയും ആലോചനയിലാണ്.

Keywords: Kannur central jail, cook, cocunut tree, driving, plumbing, Beutician, computer, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad