Type Here to Get Search Results !

Bottom Ad

കൊക്കെയ്ൻ ആരോപണം: വാർത്തയ്ക്കെതിരെ ആഷിക് അബുവും റിമ കല്ലിങ്കലും


കൊച്ചി: (www.evisionnews.in) കൊക്കെയ്ന്‍ കേസില്‍ തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കിയ പത്രത്തിനെതിരെ തുറന്നടിച്ച് ആഷിക് അബുവും പിന്നാലെ ഭാര്യ റിമ കല്ലിങ്കലും രംഗത്ത്. 
കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാളം പത്രത്തില്‍ താരദമ്പതികളായ ആഷിക് അബുവിനും റിമകല്ലിങ്കലിനും കൊക്കെയ്ന്‍ കേസില്‍ ബന്ധമുണ്ടെന്ന രീതിയില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെ ആഷിഖ് അബു ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചിരുന്നു. ഭര്‍ത്താവ് ആഷിഖിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് റിമയും രംഗതെത്തിയിരിക്കുന്നത്.
താനും ഒരു പത്രപ്രവര്‍ത്തക ബിരുദധാരിയാണെന്നും മാധ്യമലോകത്തോട് അങ്ങേയറ്റം ബഹുമാനം പുലര്‍ത്തുകയും സഹകരിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും റിമ കുറിച്ചു. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ തൂണാണെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നു. ഒരു ജനാധിപത്യ സ്വതന്ത്ര രാജ്യത്ത് അത് പ്രധാനപ്പെട്ട പങ്കുവഹിക്കുകയും ചയ്യുന്നു. എന്നാല്‍ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ സത്യസന്ധരായ മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്നും റീമ പറഞ്ഞു. ക്രൈമും മുത്തുച്ചിപ്പിയും പോലുള്ള മാസികകള്‍ പുറത്തിറക്കുന്ന പത്രത്തിലാണ് വാര്‍ത്ത വന്നതെന്നും റീമ പരിഹസിച്ചു.


Keywords: Kokkain, news paper, Ashiq Abu, Rima Kallingal, Crime, Muthuchippi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad