Type Here to Get Search Results !

Bottom Ad

കുട്ടികളെ അടിച്ചുതന്നെ വളർത്തണം: മാർപാപ്പ


വത്തിക്കാന്‍ സിറ്റി: (www.evisionnews.in) ‘കുട്ടികൾ കുറുമ്പുകാണിച്ചാൽ മാതാപിതാക്കൾ നല്ല അടികൊടുക്കുന്നതിൽ ഒരുതെറ്റുമില്ല— പറയുന്നത് ഫ്രാൻസിസ് മാർപാപ്പയാണ്. മാതാപിതാക്കൾ കുട്ടികളെ അടിച്ചുതന്നെ വളർത്തണമെന്നു പറഞ്ഞ് ഒരു കുട്ടിയെ തല്ലുന്നതുപോലെ അഭിനയിച്ചു കാണിക്കുകകൂടി ചെയ്തു മാർപാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ജനങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളെ ഇടയ്ക്കിടെ തല്ലാറുണ്ടെന്ന് ഒരു പിതാവ് തന്നോടു സമ്മതിച്ചകാര്യം മാർപാപ്പ അനുസ്മരിച്ചു.
ഒരിക്കലും കുട്ടികളുടെ മുഖത്ത് അടിച്ചിട്ടില്ലെന്നും ആ പിതാവു പറഞ്ഞതായി മാർപാപ്പ ഓർമിച്ചു. ‘കുട്ടികളുടെ അഭിമാനം വ്രണപ്പെടുത്താതെ വേണം തല്ലാൻ. പക്ഷേ, തല്ലുകതന്നെ വേണം. ശരിയായ കാര്യം ചെയ്യുക. അങ്ങനെ മുന്നോട്ടുപോവുക— മാർപാപ്പ പറഞ്ഞു.
കുട്ടികളോടു ക്രൂരതകാട്ടണമെന്നല്ല മാർപാപ്പ ഉദ്ദേശിച്ചതെന്നും അവരെ നല്ലരീതിയിൽ വളർത്താൻ സഹായകമാവുന്ന ഉപദേശം നൽകുകയായിരുന്നെന്നും വത്തിക്കാനിലെ മാധ്യമവിഭാഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന റവ. തോമസ് റോസിക്ക പറഞ്ഞു.


Keywords: Vathickan city, children, parents, Marppappa, St. Peters square

Post a Comment

0 Comments

Top Post Ad

Below Post Ad