Type Here to Get Search Results !

Bottom Ad

ഇന്ത്യയില്‍ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വ്യാപകം: ഒബാമ


വാഷിംഗ്ടണ്‍: (www.evisionnews.in)  ഇന്ത്യയില്‍ മതങ്ങള്‍ തമ്മില്‍ വ്യാപകമായി സംഘര്‍ഷം നടക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ന്യൂയോര്‍ക്കില്‍ നടന്ന നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങില്‍ പങ്കെടുക്കവെയാണ് ഒബാമയുടെ പരാമര്‍ശം. വൈവിധ്യങ്ങള്‍ നിറഞ്ഞരാജ്യമാണ് ഇന്ത്യ. എന്നാല്‍ വിവിധമതസ്ഥര്‍ തമ്മിലുള്ള ആക്രമണം ഇന്ത്യയില്‍ വ്യാമപകമാണെന്ന് ഒബാമ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മതത്തിന്റെ പേരിലുളള അസഹിഷ്ണുതകള്‍ ഇന്ത്യയില്‍ സജീവമായിരിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാത്മാ ഗാന്ധിയെപ്പോലും ഞെട്ടിപ്പിക്കുന്നതാണ് ഇത്തരം അസഹിഷ്ണുതകള്‍. മതവും വിശ്വാസവും നന്മനിറഞ്ഞ പ്രവര്‍ത്തകളിലേക്കാണ് നയിക്കേണ്ടത്. എന്നാല്‍ പലപ്പോഴും പരസ്പരമുളള വേര്‍തിരിവിനും വെറുപ്പിനും ഇത് ആയുധമാകുന്നതാണ് കാണുന്നത്. പെഷവാറിലെ സൈനിക സ്‌കൂളില്‍ നടന്ന കൂട്ടക്കുരുതി തൊട്ട് പാരീസ് നഗരത്തിലടക്കമുണ്ടായ ആക്രമണങ്ങള്‍ ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം അവസാനം ഇന്ത്യാ സന്ദര്‍ശനത്തിനിടെയും മതസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് ഒബാമ അഭിപ്രായപ്പെട്ടിരുന്നു. ന്യൂയോര്‍ക്കിലെ ചടങ്ങില്‍ ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ അടക്കമുളള വിശിഷ്ടവ്യക്തികള്‍ പങ്കെടുത്തു. ചൈനയുടെ എതിര്‍പ്പിനിടെയാണ് അമേരിക്ക ദലൈലാമയെ ചടങ്ങില്‍ പങ്കെടുപ്പിച്ചത്.



Keywords: India, religion, conflict, fight, Barak Obama, White house, report, America, Dalailama

Post a Comment

0 Comments

Top Post Ad

Below Post Ad