Type Here to Get Search Results !

Bottom Ad

നാദാപുരത്ത്‌ ബി.ജെ.പി ഹര്‍ത്താല്‍

www.evisionnews.in

നാദാപുരം: (www.evisionnews.in)  വെള്ളൂര്‍ അക്രമക്കേസില്‍ ബി.ജെ.പി.പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നാദാപുരം മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. നാദാപുരം നിയോജകമണ്ഡലത്തിലും പുറമേരി, കുന്നുമ്മല്‍ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളും നവോദയ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
വെള്ളൂര്‍ അക്രമക്കേസില്‍ നിരപരാധിയായ ബി.ജെ.പി. പ്രവര്‍ത്തകനെ പിടികൂടിയത് നാദാപുരം സി.ഐ.യും സി.പി.എമ്മും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണ്. അക്രമക്കേസുകള്‍ ബി.ജെ.പി.യുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള സി.പി.എമ്മിന്റെ ബോധപൂര്‍വശ്രമമാണെന്നും ബി.ജെ.പി.നേതാക്കള്‍ ഇന്നലെ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.


Keywords: Nadapuram, BJP harthal, Vellur, Purameri, Kunnummal Panchayath, C.I, CPM, arrest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad