Type Here to Get Search Results !

Bottom Ad

ഫേസ്ബുക്കില്‍ അശ്ലീല വീഡിയോകളുടെ മറവില്‍ അപകടകാരിയായ വൈറസ്

www.evisionnews.in


ഫേസ്ബുക്കില്‍ അശ്ലീല വീഡിയോകളുടെ മറവില്‍ അപടകാരിയായ വൈറസ്. മാരകമായി ട്രോജന്‍ വൈറസാണ് അശ്ലീല വീഡിയോ പോസ്റ്റുകളുടെ രൂപത്തില്‍ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ടാഗില്‍ ഫേസ്ബുക്ക് വാളില്‍ പ്രത്യക്ഷപ്പെടുന്നത്.
ഇത്തരം വൈറസുകള്‍ കടത്തിവിടുന്നതിലൂടെ കമ്പ്യൂട്ടറുകളുടെ നിയന്ത്രണം വൈറസുകള്‍ക്ക് ലഭിക്കുന്നു. ഒപ്പം, ഫേസ്ബുക്കിലെ മറ്റ് സുഹൃത്തുക്കള്‍ക്ക് നമ്മുടെ വാളിലുള്ള ഈ അശ്ലീല ചിത്രങ്ങളെത്തുകയും ചെയ്യും. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രത്യക്ഷപ്പെട്ട് രണ്ടുദിവസത്തിനകം ഒരു ലക്ഷത്തിലേറെ  ഫേസ്ബുക്ക് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളെയാണ് ഈ വൈറസ് ബാധിച്ചിരിക്കുന്നത്. (www.evisionnews.in) 
മുമ്പും ഇത്തരം ട്രോജന്‍ വൈറസുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മുമ്പത്തേതിനെക്കാള്‍ മാരകമായ ഈ വൈറസ് വളരെവേഗമാണ് പ്രചരിക്കുന്നത്. ഒരു വീഡിയോ ദൃശ്യത്തിന്റെ രൂപത്തിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍വീഡിയോ കാണാനായി ഫഌഷ് പ്ലെയര്‍ അപ്‌ഡേറ്റ് ചെയ്യാനായി ആവശ്യപ്പെടും. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ മാരകമായ വൈറസ് കമ്പ്യൂട്ടറിനെ ബാധിക്കുന്നു. പിന്നീട് കീബോര്‍ഡും മൗസും പൂര്‍ണമായും ഹാക്കറുടെ നിയന്ത്രണത്തിലാകുന്നു. കമ്പ്യൂട്ടറിലെ ഏത് ഉള്ളടക്കവും ഇതുവഴി ഇവര്‍ക്ക് ലഭിക്കും. ഇതുവഴി ഫേസ്ബുക്കിലെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ക്ക് നമ്മളെയും മറ്റ് 19 പേരെയും ടാഗ് ചെയ്ത് ഇതേ ചിത്രം എത്തുന്നു. ഒരേസമയം ഇരുപത് പേരെയാണ് ഇത് ലക്ഷ്യമിടുന്നത്.


Keywords: Facebook, sexual vedio, virus, computer, trojan, friend list, tag, twenty persons

Post a Comment

0 Comments

Top Post Ad

Below Post Ad