Type Here to Get Search Results !

Bottom Ad

സ്വരാജ് പുരസ്‌കാരം; ജില്ല മികവിന്റെ കാര്യത്തില്‍ വട്ടപ്പൂജ്യം

കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികയില്‍ ജില്ലയിലെ ഒരു പഞ്ചായത്തും ഇടംപിടിച്ചില്ല. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം അനുസരിച്ച് വിലയിരുത്തിയപ്പോഴാണ് കാസര്‍കോട്ടെ പ്രവര്‍ത്തന മികവ് വട്ടപ്പൂജ്യത്തിലൊതുങ്ങിയത്.

ഓരോ ജില്ലയില്‍നിന്നും ഒന്നാം സ്ഥാനം കിട്ടിയവര്‍ക്ക് പത്തുലക്ഷവും രണ്ടാം സ്ഥാനക്കാര്‍ക്ക് അഞ്ചുലക്ഷം രൂപയും പദ്ധതി സഹായധനവും സ്വരാജ് ട്രോഫിയും കിട്ടും. സംസ്ഥാനതലത്തില്‍ ഏറ്റവും മികച്ച ഗ്രാമപ്പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് നാദാപുരത്തെയാണ്. 25 ലക്ഷം രൂപ പ്രത്യേക പദ്ധതി സഹായധനമായി മികച്ച പഞ്ചായത്തുകള്‍ക്ക് നല്‍കുക. 

കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോടാണ് സംസ്ഥാനതലത്തില്‍ മികച്ച രണ്ടാമത്തെ ഗ്രാമപ്പഞ്ചായത്ത്. തൃശ്ശൂരിലെ വടക്കേക്കാട് മൂന്നാം സ്ഥാനവും നേടി. ഇവര്‍ക്ക് യഥാക്രമം 20, 15 ലക്ഷം രൂപവീതം ലഭിക്കും. 

കൊല്ലമാണ് സംസ്ഥാനതലത്തില്‍ മികച്ച ജില്ലാ പഞ്ചായത്ത്. മലപ്പുറം രണ്ടാം സ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. പത്തനംതിട്ടയിലെ മല്ലപ്പള്ളിക്കാണ് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിക്കും കോഴിക്കോട്ടെ പേരാമ്പ്രയ്ക്കുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം.

evisionnews


Keywords: Kasaragod-panchayath-poofyam-kasd-talet-putraskaram-mikav-award

Post a Comment

0 Comments

Top Post Ad

Below Post Ad