പൊയിനാച്ചി (www.evisionnews.in) : മയിലാട്ടി അമ്പലത്തുംകാലില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് രണ്ടുസ്ത്രീകള്‍ക്ക് പരിക്കേറ്റു. അമ്പലത്തുംകാലിലെ പവിത്രന്റെ ഭാര്യ സുകുമാരി (50), മനോജിന്റെ ഭാര്യ സുധ (32) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇവര്‍ ചികിത്സതേടി.
ഈ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം കാരണം സ്‌കൂള്‍കുട്ടികളടക്കം ഭീതിയിലാണ്. കഴിഞ്ഞാഴ്ച മയിലാട്ടി രാജീവ് ഗാന്ധി കോളനി റോഡില്‍ ആണ്‍മയിലിനെ നായക്കൂട്ടം ആക്രമിച്ച് കൊന്നിരുന്നു.
Keywords: Kasaragod-poinanchi-dog-attack

Post a Comment
0 Comments