കാഞ്ഞങ്ങാട്:(www.evisionnews.in) പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് കാഞ്ഞങ്ങാട്ടുനിന്നും തട്ടിക്കാണ്ടുപോയ രണ്ടരവയസ്സുകാരനെ തമിഴ്‌നാട് രാമനാഥപുരത്ത് നിന്ന് ഹൊസ്ദുര്‍ഗ് പോലീസ് കണ്ടെത്തി.കാഞ്ഞങ്ങാട് ആവിക്കരയിലെ മുരുകേശ്-സുമതി ദമ്പതികളുടെ മകന്‍ മഹാവീറിനെയാണ് രാമനാഥപുരം പോലീസിന്റെ സഹായത്തോടെ വ്യാഴാഴ്ച ഉളിന്തൂര്‍പേട്ടയില്‍ കണ്ടെത്തിയത്.
മഹാവീറിന്റെ അമമ സുമതിയുടെ ആദ്യഭര്‍ത്താവ് ഉളുന്തൂര്‍ പേട്ടയിലെ രാജേന്ദ്രനാണ് ഒരാഴ്ച മുമ്പ് കുട്ടിയെ ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. രാജേന്ദ്രന്‍ ഗള്‍ഫിലായിരുന്നപ്പോള്‍ സുമതി മുരുകേശനുമായി പ്രണയത്തിലാവുകയും ഇരുവരും ഒളിച്ചോടി കാഞ്ഞങ്ങാട്ടെത്തുകയുമായിരുന്നു.രാജേന്ദ്രന്‍ ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച രണ്ടുലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളുമായാണ് സുമതി മുരുകേശനോടൊപ്പം വന്നത്.ഈ പണവും സ്വര്‍ണ്ണവും സുമതിയുടെ പേരിലുളള ഒരേക്കര്‍ സ്ഥലവും ആവശ്യപ്പെട്ടാണ് രാജേന്ദ്രന്‍ മഹാവീറിനെ തട്ടിക്കൊണ്ടുപോയത്.ഇതുസംബന്ധിച്ച് മുരുകേശ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
keywords : kanhangad-money-gold-thamiznad-ramanadhapuram

Post a Comment
0 Comments