കാഞ്ഞങ്ങാട്: (www.evisionnews.in)ഭക്ഷ്യവിഷബാധയേറ്റ് കുട്ടികളടക്കം മുന്നൂറോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അട്ടേങ്ങാനത്തിനടുത്ത ബേളൂര്‍ ശ്രീ ശിവ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ശിവരാത്രി ആഘോഷത്തില്‍ പങ്കെടുത്ത് ഉച്ചഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഗോപിനാഥ് പറഞ്ഞു. മണ്ടേങ്ങാനത്തെ അര്‍ജുന്‍ (8), അശ്വതി (16), ആദര്‍ശ് (3), പൂജ (3), ജയരാജ് (30), ഇരിയയിലെ കൃഷ്ണ പ്രിയ (15), കാലിച്ചാനടുക്കത്തെ കാര്‍ത്ത്യായണി (42), ഗോപി (65), ഹരികൃഷ്ണന്‍ (12), ഗായത്രി (15), നായിക്കയത്തെ ഷിജിന (16), എണ്ണപ്പാറയിലെ ജിഷ്ണു (13), അയ്യങ്കാളിയിലെ കൃഷ്ണ ജിത്ത്(6), മീനാക്ഷി (38), അശ്വതി (13), ജസ്‌ന (13), പൊള്ളക്കടയിലെ സുനിത (31), മക്കളായ അനിരുദ്ധ് (11), ആവണി (നാലര), പറക്ലായിയിലെ മാളവിക (8), ശ്രീഹരി(3), അട്ടേങ്ങാനത്തെ അനാമിക (10), അഷിത (10), സ്‌നേഹ (18), ശ്യാമള (46), അജിന (8), പുഷ്പ ലത (48), അര്‍ജുന്‍ (17), നീലേശ്വരത്തെ ദീപ (22), ഒടയംചാലിലെ അക്ഷിത (8), ആലടുക്കത്തെ ആര്യ ബി (8), ആദര്‍ശ് (5) എരുമകുളത്തെ ശ്രീഹരി എന്നിവരെ ഛര്‍ദിയും വയറിളക്കവും ബാധിച്ച് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജില്ലാശുപത്രിയില്‍ 48 പേരും മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ 12 പേരും പൂടംങ്കല്ല് ആശുപത്രിയില്‍ 60ഓളം പേരുമാണ് ചികിത്സയിലുള്ളത്. ആരുടേയും നില ഗുരുതരമല്ല. കുട്ടികളാണ് ഭൂരിഭാഗവും. പൂടംകല്ല് ആശുപത്രിയില്‍ ഇന്ന് നൂറ്റമ്പതിലധികം പേര്‍ ഇന്ന് ചികിത്സ തേടിയെത്തി. ഇവരില്‍ ഭൂരിഭാഗവും കുട്ടികളാണ്.
ചോറില്‍ നിന്നാണോ, കറികളില്‍ നിന്നാണോ, വെള്ളത്തില്‍ നിന്നാണോ വിഷ ബാധയേറ്റതെന്നു വ്യക്തമല്ല. ക്ഷേത്രപറമ്പിലുള്ള കുഴല്‍ കിണറില്‍ നിന്നുള്ള വെള്ളത്തില്‍ നിന്നാണേ വിഷബാധയേറ്റതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കുഴല്‍ക്കിണറിലെ വെള്ളം ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഉത്സവച്ചന്തയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കഴിച്ചതാണോ വിഷ ബാധയ്ക്ക് കാരണമെന്നും സംശയമുണ്ട്. ഇതു സംബന്ധിച്ച് ആരോഗ്യവിഭാഗം പരിശോധന നടത്തും. ഡി.എം.ഒ.യുടെ നേതൃത്വത്തില്‍ ഒരു സംഘം ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
keywrods : kahangad-food-poison-300-students-hospital

Post a Comment
0 Comments