മേല്‍പ്പറമ്പ്:(www.evisonnews.in) കമ്മ്യൂണിസ്റ്റ് കാപാലികളാല്‍ കൊലചെയ്യപ്പെട്ട് അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ പേരില്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും പഞ്ചായത്തിന്റെ 15 ശാഖകളിലും സംഘടിപ്പിക്കാന്‍ എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. 28ന് മേല്‍പ്പറമ്പില്‍ നടക്കു നവാഗത റാലി വിജയിപ്പിക്കുന്നതിന് വേണ്ടി എല്ലാ ശാഖയിലും കവെന്‍ഷന്‍ വിളിച്ചു ചേര്‍ക്കും. മിസീവ്- എം.എസ്.എഫ് മുഖമാസികയുടെ പഞ്ചായത്ത് തല ഉദ്ഘാടനം എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് സുല്‍ത്താന്‍ ഒരവങ്കരയെ വരിക്കാരനായി ചേര്‍ത്ത് യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.ടി. നിയാസ് നിര്‍വ്വഹിച്ചു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് സുല്‍ത്താന്‍ ഒരവങ്കര അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം റൗഫ് ബാവിക്കര മിസീവ് മാസികയെക്കുറിച്ച് വിശദീകരിച്ചു. എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആഷിഖ് കീഴൂര്‍ സ്വാഗതം പറഞ്ഞു. ഖാദര്‍ ആലൂര്‍, മുസ്തഫ മച്ചിനടുക്കം, നശാത്ത് പരവനടുക്കം, ഷറഫീസ് ദേളി, ഹാഷിം കല്ലുവളപ്പില്‍, നവാസ് ചെമ്പരിക്ക, ഫൈസല്‍ പള്ളിപ്പുറം, ഹനീഫ മേല്‍പ്പറമ്പ്, ഹസ്സന്‍ കീഴൂര്‍, ഹഫീസ് കീഴൂര്‍, ഇസ്ഹാഖ്, സുഹൈല്‍, ആഷിഫ്, യാസീന്‍ എിവര്‍ പ്രസംഗിച്ചു.
keywords : msf-chemmanad-panjayath-shukoor-memory-prayer-sammelanm

Post a Comment
0 Comments