ന്യൂഡല്‍ഹി: (www.evisionnews.in) വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ച കൂടുതല്‍ ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്തായി. 2006-2007 കാലയളവില്‍ ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ നിക്ഷേപം നടത്തിയവരുടെ പേരുകളും ബാലന്‍സുമാണ് പുറത്തുവന്നത്. എന്നാല്‍ ലിസ്റ്റ് കേന്ദ്രസര്‍ക്കാരിന് നേരത്തെ ലഭിച്ചുവെന്നും പേരുകള്‍ മാത്രംപോര അവര്‍ക്കെതിരെയുള്ള തെളിവുകളാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. തെളിവുകള്‍ ലഭിച്ച ഏതാണ്ട് അറുപത് പേര്‍ക്കെതിരെ ആദായവകുപ്പ് നടപടിയാരുഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ഇന്ത്യയിലെ നിരവധി പ്രമുഖ വ്യവസായികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും എച്ച്.എസ്.ബി.സി ബാങ്കില്‍ നിക്ഷേപമുണ്ട്. നൂറോളം വിദേശ ഇന്ത്യാക്കാരും നിക്ഷേപമുള്ളവരുടെ പട്ടികയിലുണ്ട്. ഒരു മലയാളിയും പുതിയ പട്ടികയിലിടം പിടിച്ചിട്ടുണ്ട്. കണ്ണൂരില്‍ ജനിച്ച 84 കാരി ആനി മെനൗഡിന് ഒരു ലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഉള്ളത്. സ്റ്റെനോഗ്രാഫറായിരുന്ന ആനി ദുബായിലാണ് അക്കൗണ്ട് ആരംഭിച്ചത്. കോട്ടയം സ്വദേശികള്‍ക്കും കള്ളപ്പണ നിക്ഷേപമുള്ളതായി പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ പേരുകള്‍ ലഭ്യമായിട്ടില്ല.
മുകേഷ് അംബാനി (164.92 കോടി), അനില്‍ അംബാനി (164.92 കോടി), നരേഷ് കുമാര്‍ ഗോയല്‍ (116 കോടി), ബര്‍മന്‍ കുടുംബം (77.5 കോടി), അനുരാഗ ഡാല്‍മിയ (59.5 കോടി), മനു ഛബ്രിയ (874 കോടി), മഹേഷ് തരാണി (251.7 കോടി), മുന്‍ കോണ്‍ഗ്രസ് എംപി അനു ഠണ്ടന്‍ (35.8 കോടി), എമ്മാര്‍ എം.ജി.എഫ് ഉടമ ശരവണ്‍ ഗുപ്ത (209.56 കോടി) മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എസ്.എം നന്ദ (14.2 കോടി) ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ (64 ലക്ഷം) തുടങ്ങിയവരാണ് പട്ടികയില്‍ പേരുള്ള പ്രമുഖര്‍.
മുന്‍ യു.പി.എ മന്ത്രി പ്രണീത് കൗര്‍, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ ഭാര്യ നീലം നാരായണ്‍ ഞാണെ, മകന്‍ നിലേഷ് റാണെ, കോണ്‍ഗ്രസ് നേതാവ് വസന്ത് സാത്തെയുടെ കുടുംബാംഗങ്ങള്‍ എന്നിവരും പട്ടികയിലുണ്ടെങ്കിലും ഇവരുടെ അക്കൗണ്ട് ബാലന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: Kannur, Arun Jaithali, Anil Ambani, Mukesh Ambani,

Post a Comment
0 Comments