Type Here to Get Search Results !

Bottom Ad

അധ്യാപകന്‍ കാസര്‍കോട്ട് ആത്മഹത്യ ചെയ്ത സംഭവം; എം.എല്‍.എയോട് കീഴടങ്ങാന്‍ നിര്‍ദ്ദേശം

കണ്ണൂര്‍: (www.evisionnews.in)  തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്റെ ആത്മഹത്യക്കേസിലെ പ്രതി ജെയിംസ് മാത്യു എം.എല്‍.എയോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. 24 ന് മുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ പതിച്ചു. കേസില്‍ ഒന്നാം പ്രതി ഷാജി രണ്ടു ദിവസം മുമ്പ് കീഴടങ്ങിയിരുന്നു. 
പ്രധാനഅധ്യാപകന്‍ ഇ.പി ശശിധരന്റെ ആത്മഹത്യാക്കുറിപ്പില്‍ ഷാജിയും ജെയിസ് മാത്യു എം.എല്‍.എയുമാണ് തന്റെ മരണത്തിന്റെ കാരണമെന്ന് ആരോപിച്ചിരുന്നു.

evisionnews


Keywords: Thalipparamb, Tagore, vidyanikathin, James Mathew MLA
Tags

Post a Comment

0 Comments

Top Post Ad

Below Post Ad