കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.10മണിയോടെയാണ് സംഭവം.
മത്സ്യമാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ ഭാഗത്താണ് തീപിടുത്തമുണ്ടായത്. ആദ്യം ഇതാരും കാര്യമാക്കിയില്ലെങ്കിലും പിന്നീട് വന്‍ തോതില്‍ പുക ഉയര്‍ന്നതോടെ പരിഭ്രാന്തരായ മത്സ്യവില്‍പ്പനക്കാര്‍ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ അഗ്നി ശമന സേനയെത്തി തീ അണച്ചു. തീ പടര്‍ന്നു പിടിച്ചിരുന്നുവെങ്കില്‍ വന്‍ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. കെട്ടിടത്തിലേക്ക് തീ പടരുന്നതിന് മുമ്പ് തന്നെ ഇത് അണയ്ക്കാന്‍ കഴിഞ്ഞതിനാലാണ് വലിയൊരു അപകടം ഒഴിവായത്.
അതേസമയം മാലിന്യത്തില്‍ ആരോ തീ വെക്കുകയായിരുന്നുവെന്നും സംശയിക്കുന്നു.
Keywords: Ksd-kanhangad-news-fire-fish-market-today

Post a Comment
0 Comments