Type Here to Get Search Results !

Bottom Ad

കഴിഞ്ഞ വര്‍ഷം ജില്ലയിലുണ്ടായത് 818 അപകടങ്ങള്‍ പൊലിഞ്ഞത് 97 ജീവനുകള്‍

www.evisionnews.in

കാസര്‍കോട്: (www.evisionnews.in)   2014ല്‍ ജില്ലയിലുണ്ടായത് ചെറുതും വലുതുമായ എണ്ണൂറിലധികം റോഡപകടങ്ങള്‍. ഇതിലൂടെ 97 ജീവനുകളാണ് പൊലിഞ്ഞുവീണത്. നാറ്റ് പാക് (നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് പ്ലാനിംഗ് സെന്റര്‍) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത്. കേരളത്തിലുണ്ടായ 36318 അപകടങ്ങളില്‍ 5,687 എണ്ണം എറണാകുളത്ത് ഉണ്ടായത്. സംസ്ഥാനത്താകെ കൊല്ലപ്പെട്ടവരുടെ എണ്ണം 3964 ആയി കുറഞ്ഞിട്ടുണ്ട്. 2013ല്‍ ഇത് 4151 ആയിരുന്നു.
കൂടുതല്‍ പേര്‍ അപകടങ്ങളില്‍ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ് 504 പേര്‍. എറണാകുളം (465), തൃശ്ശൂര്‍ (415), കൊല്ലം (370), ആലപ്പുഴ (369) ജില്ലകളിലും മരിച്ചവരുടെ എണ്ണം കൂടുതലാണ്.
പകല്‍ സമയത്ത് 26,936 ഉം രാത്രിയില്‍ 9,382 ഉം അപകടങ്ങള്‍ നടന്നു. കെ.എസ്.ആര്‍.ടി.സി. ബസ് 1,059 തവണയും സ്വകാര്യ ബസ്സുകള്‍ 2,986 തവണയും അപകടത്തില്‍ പെട്ടു.



Keywords: Kasaragod. accident, dead, Thiruvanathapuram



Post a Comment

0 Comments

Top Post Ad

Below Post Ad