Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരിലെ ബി.എസ്.എന്‍.എല്‍ ടവറിന്റെ ബാറ്ററികള്‍ മോഷ്ടിച്ചു


കാസര്‍കോട്: (www.evisionnews.in)  മൊഗ്രാല്‍പുത്തൂര്‍ പിന്നിക്കുന്നിന് സമീപത്തെ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറിന്റെ ബി.ടി.എസ് മുറിയില്‍ നിന്നും ഒമ്പത് ബാറ്ററികള്‍ കവര്‍ന്നു.
സബ്ഡിവിഷനിലെ എഞ്ചിനീയര്‍ കെ.ശ്രീജിത്തിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. തിങ്കളാഴ്ചയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. 12 ബാറ്ററികളാണ് മുറിയിലുണ്ടായിരുന്നത്. ഇതില്‍ ഒമ്പതെണ്ണമാണ് നഷ്ടപ്പെട്ടത്. 29345 രൂപ വില വരും. പോലീസ് അന്വേഷണം തുടങ്ങി.


Keywords: Mogral Puthur, B.S.N.L tower, battery, B.T.S, sub division engineer, K Shreejith

Post a Comment

0 Comments

Top Post Ad

Below Post Ad