കാസര്‍കോട് (www.evisionnews.in): ഐ.എന്‍.എല്‍ പഠിപ്പിച്ച് കൊടുത്ത രാഷ്ട്രീയ പാഠങ്ങളാണ് മുഹമ്മദ് കുഞ്ഞിയെ എന്‍.എ നെല്ലിക്കുന്നാക്കിയതെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു.
സേട്ടുസാഹിബിന്റെ രാഷ്ട്രീയജീവിതം മാതൃകയാക്കിയാല്‍ എം.എസ്.എഫുകാരുടെ ഹൃദയത്തിലെ രാഷ്ട്രീയജീര്‍ണ്ണതയില്‍ മുങ്ങിക്കുളിച്ച മുസ്ലിം ലീഗ് നേതാക്കള്‍ക്ക് സ്ഥാനമുണ്ടാകില്ല.
സേട്ടുസാഹിബിന്റെ ജീവിതം മാതൃകയാക്കിയാണ് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്‍.എ നെല്ലിക്കുന്ന് മുസ്ലിം ലീഗില്‍ നിന്ന് ഐ.എന്‍.എല്ലില്‍ ചേര്‍ന്നത് മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനം കിട്ടാത്തതിന്റെ അരിശം തീര്‍ക്കാനാണ്. വഞ്ചനാരാഷ്ട്രീയം കൈമുതലാക്കിയ എന്‍.എയ്ക്ക് സേട്ടുസാഹിബിന്റെ നാമം ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് അസീസ് കടപ്പുറം കൂട്ടിച്ചേര്‍ത്തു.
Keywords: INL, Muslim League, N.A Nellikkunn, MLA, Azeez Kadappuram, Settu Sahib

Post a Comment
0 Comments