Type Here to Get Search Results !

Bottom Ad

ആരാധനാലയത്തിനും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറ്; ബോവിക്കാനത്ത് നാട്ടുകാരുടെ പ്രതിഷേധ പ്രകടനം

ബോവിക്കാനം: (www.evisionnews.in)  ഞായറാഴ്ച രാത്രി ബോവിക്കാനം പൊവ്വല്‍ ഭാഗങ്ങളില്‍ ആരാധനാലയത്തിനും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബോവിക്കാനത്ത് നാട്ടുകാരുടെ കൂറ്റന്‍ പ്രകടനം. അല്‍അമീന്‍ യൂത്ത് ഫെഡറേഷന്റെയും മുസ്ലിം ലീഗ് പൊവ്വല്‍-ബോവിക്കാനം പ്രാദേശിക കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ആക്രമികളെ ഉടന്‍ നിയമത്തിന് മുന്നില്‍കൊണ്ട് വരണമെന്നും കനത്ത നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇന്നലെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് പോലീസ് ഗ്രാനേഡ് ഉപയോഗിച്ച് അക്രമികളെ വിരട്ടിയോടിച്ചിരുന്നു. ഉത്തരമേഖല ഡി.ഐ.ജി. ദിനചന്ദ്ര കശ്യപ്, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ആദൂര്‍ ഇന്‍സ്‌പെക്ടര്‍ എ.സതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്

evisionnews


Keywords: evisionnews.in, Kasragod, RSS, Bovikkanam, Povval, Al-ameen youth federation, Muslim League, 

Post a Comment

0 Comments

Top Post Ad

Below Post Ad