കാഞ്ഞങ്ങാട്: (www.evisionnews.in) ഗൃഹപ്രവേശനത്തിന് നേരിട്ട് ക്ഷണിക്കാത്ത വിരോധനത്തിന് ഗള്‍ഫുകാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഭാര്യാസഹോദരനെതിരെ കേസ്സെടുത്തു. രാവണേശ്വരം രാമഗിരിയിലെ നാരായണന്റെ മകന്‍ മധുവിന്റെ (39) പരാതിയില്‍ ഭാര്യാസഹോദരന്‍ നാരായണമെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസ്സെടുത്തത്.
ഗള്‍ഫുകാരനായ മധു പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് ക്ഷണിക്കുന്നതിനായി നാരായണന്റെ വീട്ടില്‍ പോയിരുന്നുവത്രേ. ഈ സമയം നാരായണന്‍ അവിടെ ഉണ്ടായിരുന്നില്ല. അതേ തുടര്‍ന്ന് വീട്ടില്‍ പറഞ്ഞാണ് തിരിച്ചുവന്നത്. എന്നാല്‍ നേരിട്ട് ക്ഷണിച്ചില്ലെന്ന് പറഞ്ഞാണേ്രത നാരായണന്‍ മധുവിന്റെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതെന്നാണ് പരാതി.
Keywords: Gulf, Kanhangad, Ravaneshwar, Ramagiri, Hosdurg police,

Post a Comment
0 Comments