കാസര്‍കോട്: (www.evisionnews.in) ഭക്ഷണം കഴിക്കാന്‍ അമ്മയോടൊപ്പം ഹോട്ടലില്‍ കയറിയ യുവതിയുടെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച ബാഗ് തിരിച്ച് കിട്ടി. പക്ഷേ അതിലുണ്ടായിരുന്ന 5300 രൂപ നഷ്ടപ്പെട്ടതായി യുവതി പോലീസില്‍ പരാതി നല്‍കി.
ബുധനാഴ്ച വൈകുന്നേരത്തോടെ പഴയ ബസ് സ്റ്റാന്റിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് സമീപത്തെ സാഗര്‍ ഹോട്ടലിലാണ് സംഭവം. മീപ്പുഗിരി ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ മധുകര്‍ജിയുടെ ഭാര്യ അശ്വിനിയു (27)ടെ ബാഗാണ് തട്ടിപ്പറിച്ചോടിയത്. ബാഗ് രാത്രി ബീച്ച് റോഡിലെ ഗീതാ തീയേറ്ററിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഹോട്ടലിലെ ക്യാമറയില്‍ സംഭവം പതിഞ്ഞിട്ടുണ്ട്. അതിനാല്‍ പ്രതിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്.
Keywords: Young girl, purse, rob, return, meeppurigri

Post a Comment
0 Comments