Type Here to Get Search Results !

Bottom Ad

സി.പി.എം പ്രവര്‍ത്തകന്‍ തലക്കടിയേറ്റ് മരിച്ച സംഭവം; ആറു പേര്‍ അറസ്റ്റില്‍

കോഴിക്കോട്:(www.evisionnews.in)  കക്കോടിയില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.
കക്കോടിയില്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹി ശ്രീജിത്തിനെ (31) കൊലപ്പെടുത്തിയ കേസിലാണ് അക്രമിസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ ഒളികേന്ദ്രത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു.
കോഴിക്കോട് കക്കോടി ചെറിയാല ‘ശ്രീപത്മ’ത്തില്‍റിട്ട. എ.എസ്.ഐ ശ്രീധരന്‍നായരുടെ മകന്‍ ശ്രിജിത്തിനെ കഴിഞ്ഞ ദിവസമാണ് ഒരുസംഘം തലക്കടിച്ച് കൊലപ്പെടുത്തിയത്. മാളിക്കടവ് കോഴിപറമ്പത്ത് ഭഗവതി കാവില്‍ ഉത്സവം നടക്കവെ ശ്രീജിത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.

evisionnews


Keywords: CPM member, arrest, kakkodi, police, Cheriyala, Shreepathma
Tags

Post a Comment

0 Comments

Top Post Ad

Below Post Ad