മഞ്ചേശ്വരം (www.evisionnews.in) : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരം. കാസര്‍കോട് സ്വദേശി സുനിലിനാ(30) ണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 10.30ഓടെ മഞ്ചേശ്വരം കറോഡയിലാണ് അപകടം.
കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന സുനിലിന്റെ ബൈക്കില്‍ എതിര്‍വശത്ത് നിന്നും വരികയായിരുന്ന ക്വാലിസ് കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ സുനിലിനെ ഉടന്‍ ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
Keywords: Kasaragod-manjeswer-bike-car-accident-crash-hospital-karoda

Post a Comment
0 Comments