Type Here to Get Search Results !

Bottom Ad

ഗാനഗന്ധര്‍വന്‍ യേശുദാസ് 75ന്റെ നിറവില്‍

കൊല്ലൂര്‍ (www.evisionnews.in): ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് ഇന്ന് 75 ാം പിറന്നാള്‍. പതിവു തെറ്റിക്കാതെ പിറന്നാള്‍ ദിനത്തില്‍ രാവിലെ ഏഴരയോടെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തിയ യേശുദാസും കുടുംബവും സങ്കല്‍പ പൂജയില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം മടങ്ങിയെത്തി യാഗശാലയില്‍ ചണ്ഡികാഹോമത്തില്‍ പങ്കെടുത്തു. പൂര്‍ണാഹൂതിക്കു ശേഷം സാഷ്ടാംഗപ്രണാമം നടത്തി യാഗശാലയില്‍ നിന്നു പടിയിറങ്ങി. പിന്നീട് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക സംഗീതാര്‍ച്ചനയിലും പങ്കെടുത്തു.

പിറന്നാള്‍ തലേന്നു തന്നെ യേശുദാസ് കുടുംബസമേതം ക്ഷേത്രത്തില്‍ എത്തിയിരുന്നു. വൈകിട്ട് കീര്‍ത്തനപുണ്യവുമായി മൂകാംബികയെ തൊഴുതുവണങ്ങി. സരസ്വതി മണ്ഡപത്തില്‍ സംഗീതാര്‍ച്ചനയും നടത്തി. 'വാണി വാഗദീശ്വരി' കീര്‍ത്തനം ചൊല്ലിക്കൊണ്ടായിരുന്നു സംഗീതാര്‍ച്ചനയ്ക്ക് തുടക്കിട്ടത്.

ചെന്നൈയില്‍ നിന്ന് മംഗലാപുരം വഴിയാണ് വെള്ളിയാഴ്ച വൈകിട്ട് യേശുദാസും കുടുംബവും കൊല്ലൂരില്‍ എത്തിയത്. 7.35നു ക്ഷേത്രത്തില്‍ എത്തിയ യേശുദാസും ഭാര്യ പ്രഭയും പഞ്ചമുഖ ഗണപതിക്കു മുന്നില്‍ പ്രത്യേക പൂജ നടത്തി. പിന്നീട് ദേവസന്നിധിയില്‍ ഏഴുപ്രദക്ഷിണം പൂര്‍ത്തിയാക്കി. പിന്നീടായിരുന്നു സംഗീതാര്‍ച്ചന.


Keywords: yesudas-kanhangad-manglore-chennai-birthday-

Post a Comment

0 Comments

Top Post Ad

Below Post Ad