കാസര്‍കോട് (www.evisionnews.in): പ്രമുഖ പണ്ഡിതനും മംഗലാപുരം ചെമ്പരിക്ക ഖാസിയുമായ സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് ഹൈക്കോടതിയില്‍ കിടക്കുന്ന കേസിന്റെ ആവശ്യാര്‍ത്ഥം സുപ്രീംകോടതി അഭിഭാഷകനും ആംആദ്മി പാര്‍ട്ടി ദേശീയ സെക്രട്ടറിയുമായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഞായറാഴ്ച കൊച്ചിയിലെത്തും.
ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം കേസില്‍ നിലവിലുള്ള വക്കീലുമാരുമായും ഖാസിയുടെ കുടുംബവുമായും ആംആദ്മി പാര്‍ട്ടി ജില്ലാ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കേസിന്റെ ആദ്യപടിയായി നിയമസഹായത്തിന് കഴിഞ്ഞ മാസം അഡ്വ രാജിവനും സംഘവും ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് ചെന്ന് കണ്ടിരുന്നു. അന്ന് കേസിന് വേണ്ട എല്ലാ നിയമ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നേതാക്കളോടും കുടുംബക്കാരോടും സംവദിക്കാനാണ് പ്രത്മഭൂഷന്‍ കൊച്ചിയിലെത്തുന്നത്. അദ്ദേഹത്തെ നേരില്‍കണ്ട് സംസാരിക്കുന്നതിന് വേണ്ടി ആംആദ്മി ജില്ലാ കണ്‍വീനറും രവീന്ദ്രന്‍ കണ്ണങ്കൈയും യൂത്ത് കോഡിനേറ്റര്‍ ഇംദാദ് ബ്യാരിയും ഖാസിയുടെ കുടുംബവുമടങ്ങുന്ന സംഘം ഇന്ന് യാത്രതിരിക്കും.
Keywords; Kasaragod-cm-usthad-advt-suprimecourt-national-prashand bhusham-case

Post a Comment
0 Comments